31 December Tuesday

"ഞങ്ങൾ കഴിക്കുന്ന ഭക്ഷണം കർഷകർ ഉൽപ്പാദിപ്പിക്കുന്നത്‌" കർഷകരെ പിന്തുണച്ച്‌ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024

photo credit: X

ന്യൂഡൽഹി >  പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ ശനിയാഴ്ച കർഷക നേതാവ് ജഗ്‌ജിത്‌ സിങ്‌ ദല്ലേവാളുമായി കൂടിക്കാഴ്‌ച നടത്തി.വിളകൾക്ക്‌ മിനിമം താങ്ങുവില(എംഎസ്‌പി) അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌  പഞ്ചാബ്‌–ഹരിയാന അതിർത്തിയിലെ ഖന്നൗരിയിൽ നവംബർ 26 മുതൽ  ജഗ്‌ജിത്‌ സിങ്‌ ദല്ലേവാൾ അനിശ്ചിതകാല നിരാഹാരം  കിടക്കുകയാണ്‌.

സമരത്തിന്‌ പിന്തുണ അറിയിക്കാനാണ് തന്റെ സന്ദർശനമെന്ന് വാങ്ചുക്ക് പറഞ്ഞു. നീണ്ട നിരാഹാരം കാരണം ദല്ലേവാൾ കൂടുതൽ സംസാരിക്കാൻ കഴിയാത്തവിധം അവശനാണെന്നും അദ്ദേഹം പരാമർശിച്ചു. "ഞങ്ങൾ കഴിക്കുന്ന ഭക്ഷണം കർഷകർ ഉൽപ്പാദിപ്പിക്കുന്നതാണ്" എന്ന് പറഞ്ഞുകൊണ്ട് കർഷകരെ പിന്തുണയ്ക്കാൻ വാങ്ചുക്ക് ജനങ്ങളോട് അഭ്യർഥിച്ചു. ഒരു മാസത്തിലേറെയായി നിരാഹാര സമരം നടത്തുന്ന ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ പഞ്ചാബ് സർക്കാരിനോട്‌  സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഡിസംബർ 31 വരെയാണ്‌ കോടതി സമയം അനുവദിച്ചിട്ടുള്ളത്‌. പഞ്ചാബിൽനിന്നെത്തിയ ഡൽഹി ചലോ മാർച്ചിനെ ഹരിയാന പൊലീസ്‌ തടഞ്ഞതിനെ തുടർന്നാണ്‌  കിസാൻ മോർച്ച(രാഷ്‌ട്രീയേതര വിഭാഗം) നേതാവ്‌  ദല്ലേവാൾ നിരാഹാരം തുടങ്ങിയത്‌. കർഷകർ   ദീർഘകാലമായി ഉന്നയിക്കുന്ന  ആവശ്യങ്ങൾ പരിഹരിക്കുന്നതിന് എല്ലാ കർഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഉടൻ ചർച്ച നടത്തണമെന്ന്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ ശനിയാഴ്‌ച ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര സർക്കാരിനെതിരെ സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയും ഡിസംബർ 30ന് പഞ്ചാബ് ബന്ദിനും ജനുവരി നാലിന് ഖനൗരിയിലും  കർഷകരുടെ നേതൃത്വത്തിൽ ത്തിൽ കിസാൻ മഹാപഞ്ചായത്തിനും ആഹ്വാനം ചെയ്‌തിരുന്നു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top