23 December Monday

ട്രെയിനിലെ എസി കോച്ചിൽ പാമ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

ന്യൂഡൽഹി > ജാർഖണ്ഡിൽ നിന്ന് ​ഗോവയിലേക്ക് പോയിരുന്ന ട്രെയിനിലെ എസി കോച്ചിൽ പാമ്പിനെ കണ്ടെത്തി. വാസ്കോ ഡ ​ഗാമ പ്രതിവാര എക്സ്പ്രസിലെ എസി 2 ടയർ കോച്ചിലാണ് പാമ്പിനെ കണ്ടെത്തിയത്. താഴത്തെ ബർത്തിലെ കർട്ടനു സമീപത്താണ് പാമ്പിനെ കണ്ടത്.

സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. ഐആര്‍സിടിസി ജീവനക്കാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി പുറത്തേയ്ക്ക് കൊണ്ടുപോയി. 21നാണ് സംഭവം നടന്നത്. അങ്കിത് കുമാര്‍ സിന്‍ഹ എന്ന എക്‌സ് ഹാൻഡിലിലാണ് വിഡിയോ പങ്കുവെച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top