22 December Sunday

ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ളവർക്ക് ഭാരവാഹനങ്ങൾ ഓടിക്കാമെന്ന് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

ന്യൂഡൽഹി > ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഭാരവാഹനങ്ങൾ ഓടിക്കാമെന്ന് സുപ്രീംകോടതി. 7,500 കിലോ വരെയുള്ള ട്രാൻസ്പോർട്ട് വാ​ഹനങ്ങൾ ഓടിക്കാമെന്നാണ് ഉത്തരവ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെതാണ് ഉത്തരവ്. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടിയ ശേഷമാണ് കോടതി ഉത്തരവ്. 7500 കിലോയിൽ കൂടുതൽ ഭാരമുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് മാത്രമാണ് ഇനി മുതൽ അധിക യോഗ്യത ആവശ്യമായി വരികയുള്ളൂ.

1988ലെ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്തണമോയെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകളുമായുള്ള ചർച്ചകൾ പൂർത്തിയായതായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി ബെഞ്ചിനെ അറിയിച്ചു. എൽഎംവി ലൈസൻസ് ഉടമകൾ ഭാരമേറിയ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണമാണെന്ന് കാണിക്കുന്ന തെളിവുകളൊന്നും കണ്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top