ചെന്നൈ> ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷനില്‍ പാളംതെറ്റി ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറിയെങ്കിലും വന്‍ ദുരന്തം ഒഴിവായി. ബീച്ച് - –-താംബരം റൂട്ടില്‍ സര്‍വീസ് നടത്താന്‍ യാര്‍ഡില്‍നിന്ന് പ്ലാറ്റ്ഫോമിലേക്ക് എത്തിച്ച എമു ട്രെയിനാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോം കടന്ന് സ്റ്റേഷന്‍ ഭിത്തിയിലേക്ക് ഇടിച്ചുകയറിയത്.
ട്രയിന്‍ ഓടിച്ചയാള്‍ പുറത്തേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റില്ലെന്നും വിശദ അന്വേഷണം നടത്തുമെന്നും ദക്ഷിണ റെയില്‍വേ ചീഫ് പിആര്‍ഒ എസ് ഗുഗണേഷന് പറഞ്ഞു. ബ്രേക്ക് തകരാണ് അപകടകാരണമെന്നറിയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..