ഷിംല>പെരുമ്പാമ്പ് വിഴുങ്ങിയ നീലക്കാളയെ രക്ഷപ്പെടുത്താൻ ശ്രമിച്ച് പ്രദേശവാസികൾ. ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലാണ് സംഭവം. പാമ്പിനെക്കുടഞ്ഞാണ് നീലക്കാളക്കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്. എന്നാല്‍ അതിനെ രക്ഷിക്കാനായില്ല.
എന്നാൽ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ . വന്യജീവികളുടെ, പ്രത്യേകിച്ച് അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിയെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും ചത്ത നീലക്കാളക്കുട്ടിയെ രക്ഷപ്പെടുത്താൻ പെരുമ്പാമ്പിനെ തല്ലുന്നതിൽ എന്ത് അർത്ഥമുണ്ട്, എല്ലാവർക്കും അവരുടെ ഭക്ഷണം സമ്പാദിക്കാനുള്ള അവകാശമുണ്ട് അതിനാൽ പ്രകൃതിയുടെ നിയമത്തിൽ ഇടപെടുന്നത് തെറ്റാണ്. എന്ന തരത്തിലുള്ള വിമർശനങ്ങളാണ് ആളുകളിൽ നിന്ന് ഉയരുന്നത്.
നീലക്കാള
ഇന്ത്യയിൽ മാൻവർഗത്തിൽപ്പെട്ട ഏറ്റവും വലിയ മൃഗമാണ് നീലക്കാള. കാഴ്ച്ചയിൽ കാളയെ പോലെ തോന്നിക്കും ഇവയെ. നീലക്കാളയെ വേട്ടയാടുന്നത് നിയമവിരുദ്ധമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..