22 December Sunday

ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി വിജയവാഡ റെയിൽവെ പൊലീസ്

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

അമരാവതി > വിജയവാഡ റെയിൽവെ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് എബനേസർ(52)നെ തലക്കടിച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് കൊലപാതകം നടന്നത്. ഡ്യൂട്ടിക്കിടെ ലോക്കോ പൈലറ്റിന്റെ തലയിൽ ഇരുമ്പ് വടികൊണ്ട് ഇടിക്കുകയും മാരകമായ പരിക്കേൽപ്പിക്കുകയും ചെയ്തതിനു ശേഷമാണ് കൊലപാതകം നടത്തിയത്. എബനേസറിനെ അടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രതി ആരെന്ന് വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളിൽ സംഭവം നടത്തിയതിനു ശേഷം ഒരാൾ ഓടിപോകുന്നുണ്ട്, എന്നാൽ മുഖം വ്യക്തമല്ല. വിജയവാഡ റെയിൽവെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ പിടിക്കുമെന്ന് വിജയവാഡ റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ എം രവി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top