14 September Saturday

ബജറ്റ്‌ കുത്തകകൾക്കുവേണ്ടി; സര്‍ക്കാരിനെതിരെ പ്രതിപക്ഷം

സ്വന്തം ലേഖകൻUpdated: Tuesday Jul 30, 2024

ന്യൂഡൽഹി> കേന്ദ്രസർക്കാരിന്റെ പക്ഷപാതപരമായ ബജറ്റ്‌ കുത്തകകളുടെ താൽപ്പര്യംമാത്രം സംരക്ഷിക്കുന്നതാണെന്ന്‌ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം. കർഷകർക്കും യുവാക്കൾക്കും തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കുമെതിരായ ചക്രവ്യൂഹമാണ്‌ ബജറ്റ്‌ സൃഷ്ടിച്ചിരിക്കുന്നതെന്ന്‌ രാഹുൽ ഗാന്ധി ലോക്‌സഭയിൽ ബജറ്റ്‌ ചർച്ചയിൽ പറഞ്ഞു. മോദി, അമിത്‌ ഷാ, മോഹൻ ഭാഗവത്‌, അജിത് ഡോവൽ, അംബാനി, അദാനി എന്നിവരാണ് ഈ ചക്രവ്യൂഹത്തിന്റെ കേന്ദ്രസ്ഥാനത്ത്‌.

പത്‌മവ്യൂഹം എന്നുകൂടി അറിയപ്പെടുന്ന ചക്രവ്യൂഹത്തെ ബജറ്റ്‌ കൂടുതൽ ശക്തിപ്പെടുത്തി. കുത്തക മുതലാളിത്തവും ഇഡി, സിബിഐ, ആദായനികുതി വകുപ്പ്‌ തുടങ്ങിയ കേന്ദ്രഏജൻസികളും രാഷ്ട്രീയ ഭരണനിർവഹണ സംവിധാനവുമാണ്‌ ജനങ്ങൾക്കെതിരായ ചക്രവ്യൂഹത്തിന്റെ ഹൃദയസ്ഥാനത്തുള്ളത്‌. ഇതുവരെ മോദിക്കൊപ്പമായിരുന്ന മധ്യവർഗം  ഇത്തവണത്തെ ബജറ്റോടെ സർക്കാരിനെതിരായി. മിനിമം താങ്ങുവില നിയമപരമാക്കാതെ കർഷകരെ വഞ്ചിച്ചു.

ഇന്ത്യാ കൂട്ടായ്‌മ അധികാരത്തിലെത്തുമ്പോൾ മിനിമം താങ്ങുവില നിയമപരമാക്കി ബിൽ കൊണ്ടുവരും–- രാഹുൽ പറഞ്ഞു. അയോധ്യയിൽ ബിജെപി നേതാക്കളുടെ ആസൂത്രണത്തിൽ അരങ്ങേറുന്ന ഭൂമി കുംഭകോണത്തെ കുറിച്ച്‌ അന്വേഷണം വേണമെന്ന്‌ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദിൽ നിന്നുള്ള എസ്‌പി എംപി അവധേഷ്‌ പ്രസാദ്‌ ആവശ്യപ്പെട്ടു. അയോധ്യയുടെ പേരിൽ രാഷ്ട്രീയവും കച്ചവടവും മാത്രമാണ്‌ ബിജെപി നടത്തുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top