ന്യൂഡൽഹി
ലോക്സഭ ഡെപ്യൂട്ടി സ്‌പീക്കർ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി. ലോക്‌സഭയിലും രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, മണിപ്പുർ നിയമസഭകളിലും ഡെപ്യൂട്ടിസ്‌പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പൊതുതാൽപര്യഹർജി.അറ്റോണി ജനറൽ ആർ വെങ്കടരമണിയുടെകൂടി സൗകര്യമറിഞ്ഞശേഷം ഹർജി ലിസ്‌റ്റ് ചെയ്യാമെന്ന് ചീഫ്‌ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഇതേഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനും അഞ്ച് സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..