20 October Sunday

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിനു സമീപം സ്ഫോടനം

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

ന്യൂഡൽഹി > ഡൽഹിയിൽ സിആർപിഎഫ് സ്കൂളിനു സമീപം സ്ഫോടനം. രാവിലെ 7.50 ഓടെയാണ് സ്കൂളിന്റെ മതിലിനോട് ചേർന്ന് വലിയ ശബ്ദത്തിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഫോറൻസിക് വിദ​ഗ്ധർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഉ​ഗ്ര ശബ്ദത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെത്തുടർന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങളുടെ ​ഗ്ലാസുകൾ തകർന്നു. പരിസരമാകെ പുക നിറഞ്ഞത് പരിഭ്രാന്തി ഉയർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top