02 December Monday

ത്രികോണ പ്രണയം: തമിഴ്നാട്ടിൽ 16കാരൻ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ചെന്നൈ > ത്രികോണ പ്രണയത്തിന്റെ പേരിൽ നടന്ന സംഘർഷത്തിൽ 16കാരൻ കൊല്ലപ്പെട്ടു. എരുമപ്പെട്ടിയിലെ സർക്കാർ സ്കൂൾ വിദ്യാർഥി ആർ.ആകാശ് ആണു മരിച്ചത്. സഹവിദ്യാർഥി റിതീഷ് ശക്തമായി തള്ളിയതിനെ തുടർന്നു താഴെ വീണു ബോധരഹിതനായ ആകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ഇരുവരും ഒരേ പെൺകുട്ടിയെ പ്രണയിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണു സംഘർഷത്തിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു. ക്ലാസ് മുറിക്ക് പുറത്തിട്ട ആകാശിന്റെ ചെരിപ്പ് റിതീഷ് വലിച്ചെറിയുകയും ഇതിനെതിരെ ആകാശ് പ്രതികരിച്ചത് അടിപിടിയിലെത്തുകയായിരുന്നു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top