കൊച്ചി
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 1-03 രൂപ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് തിരുവനന്തപുരത്ത് 2275ൽനിന്ന് 2378 രൂപയായി. കൊച്ചിയിൽ 2359 രൂപയും കോഴിക്കോട്ട് 2388 രൂപയുമാണ് പുതിയ വില. 31 ദിവസത്തിനകം രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടറിന് വില കൂട്ടിയത്. കഴിഞ്ഞമാസം ഒന്നിന് കൂട്ടിയ 258.5 രൂപയുൾപ്പെടെ 361.5 രൂപയാണ് കൂട്ടിയത്.
ഗാർഹികാവശ്യ പാചകവാതകത്തിന്റെ വിലയും ഉടൻ കൂട്ടുമെന്നാണ് സൂചന. മാർച്ച് 22ന് ഗാർഹിക സിലിണ്ടർ വില 50 രൂപ കൂട്ടിയിരുന്നു. 12 മാസത്തിനുള്ളിൽ 11 തവണയായി 305.50 രൂപകൂടി ഗാർഹിക സിലിണ്ടർവില 959 രൂപയിൽ എത്തിനിൽക്കുകയാണ്.
വാണിജ്യ സിലിണ്ടറിന് 10 മാസത്തിനിടെ 1100.5 രൂപയാണ് കൂട്ടിയത്. ഹോട്ടൽ, ബേക്കറി, ഭക്ഷ്യോൽപ്പന്ന യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് വിലവർധന കനത്ത ആഘാതമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..