19 December Thursday

നൽകാൻ പണമില്ല; ഐഫോൺ ഡെലിവറി ബോയിയെ കൊലപ്പെടുത്തി യുവാക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ലഖ്നൗ> ഓൺലൈനിലൂടെ ഓർഡർ ചെയ്ത  ഐഫോൺ നൽകാനത്തെിയ ഡെലിവറി ബോയിയെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ എറിഞ്ഞു. ഭരത് സാഹു എന്ന ഡെലിവറി ബോയിയാണ്‌ കൊല്ലപ്പെട്ടത്‌.  ഉത്തർപ്രദേശിലെ ലഖ്നൗവിൽ സെപ്തംബർ 24 നാണ് സംഭവം. മൊബൈലിന്റെ വിലയായ ഒന്നര ലക്ഷം രൂപ നൽകാതിരിക്കാൻ വേണ്ടിയാണ് ഡെലിവെറി ബോയിയെ കൊലപ്പെടുത്തിയത്.

കാഷ് ഓൺ ഡെലിവറി (സിഒഡി) രീതിയിൽ ഐഫോണുകൾ ഓർഡർ ചെയ്‌തെങ്കിലും നൽകാൻ പണമില്ലാത്തതിനെ തുടർന്ന്‌ യുവാവും സുഹൃത്തും ചേർന്ന്‌ ഡെലിവറി ബോയിയെ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസമായിട്ടും ഭരതിനെ കാണാതായതോടെ കുടുബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഭരതി
ന്റെ ഫോൺ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും പിന്തുടർന്നാണ് പൊലീസ് പ്രതികളിലേക്കെത്തിയത്

കൊലപാതകത്തിന് ശേഷം മൃതദേഹം കാറിൽ കയറ്റി ഇന്ദിരാ കനാലിൽ ഉപേക്ഷിച്ചു. സംഭവത്തിൽ പ്രതികളിലൊരാളായ ആകാശ് കുമാറിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കൂട്ടുകാരൻ ഗജാനന്ദിനായി തിരച്ചിൽ തുടരുകയാണ്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top