22 December Sunday

ലഖ്‌നൗവിൽ 
ആംബുലൻസിൽ യുവതിക്കു നേരെ 
പീഡനശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024


ലഖ്‌നൗ
ലഖ്‌നൗവിൽ ഗുരുതരാവസ്ഥയിലായ ഭർത്താവിനെ വീട്ടിലേക്ക്‌ കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. ആംബുലൻസ്‌ ഡ്രൈവറും സഹായിയും ഇവരുടെ ഭർത്താവിന്റെ ശരീരത്തില്‍നിന്ന് ജീവൻ രക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റി ഇവരെ ഇറക്കിവിട്ടതോടെ  ഇദ്ദേഹം പിന്നീട്‌ മരിച്ചെന്നും പൊലീസ്‌ അറിയിച്ചു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതിയുടെ ഭർത്താവ്‌. ആശുപത്രിയിൽ അടയ്‌ക്കാൻ പണമില്ലാത്തതിനെ തുടർന്നാണ്‌ ഗുരുതരാവസ്ഥയിലായ ഭർത്താവിനെ ഡിസ്‌ചാർജ്‌ ചെയ്‌ത്‌ വീട്ടിലേക്ക്‌ മാറ്റാൻ തീരുമാനിച്ചത്‌. വഴിമധ്യേ ഡ്രൈവറുടെ സഹായി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ചെറുത്തതോടെ ആംബുലൻസ്‌ നിർത്തി  യുവതിയെയും സഹോദരനെയും ഭർത്താവിനെയും വഴിമധ്യേ ഇറക്കി വിട്ടെന്ന്‌ യുവതി പൊലീസിൽ മൊഴി നൽകി. തുടർന്ന്‌ പൊലീസുകാരുടെ സഹായത്തോടെ ഭർത്താവിനെ ഗോരഖ്‌പുർ മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top