23 December Monday

ഹിന്ദിയിൽ കത്തയച്ച് കേന്ദ്രമന്ത്രി ; പുരിയലെെ എന്ന് ഡിഎംകെ എംപിയുടെ മറുപടി

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


ചെന്നൈ
കേന്ദ്രമന്ത്രിയുടെ ഹിന്ദിയിലുള്ള കത്തിന്‌ ഒന്നും മനസിലായില്ലെന്ന്‌ തമിഴിൽ മറുപടിയയച്ച്‌ ഡിഎംകെ നേതാവും രാജ്യസഭാംഗവുമായ പുതുക്കോട്ടൈ എം എം അബ്ദുള്ള. റെയിൽവേ സഹമന്ത്രി രവ്‌നീത്‌ സിങ്‌ ബിട്ടുവിന്റെ കത്തിനാണ്‌ ഒരക്ഷരം പോലും മനസിലായില്ലെന്ന് വെള്ളിയാഴ്‌ച മറുപടിയയച്ചത്‌. മറുപടി ഇംഗ്ലീഷിൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രെയിനുകളിലെ വൃത്തിയും ഭക്ഷണത്തിന്റെ നിലവാരവും സംബന്ധിച്ച്‌ അബ്ദുള്ള ഉന്നയിച്ച ചോദ്യത്തിനായിരുന്നു ഹിന്ദിയിലെ മറുപടി. ഹിന്ദി അറിയില്ലെന്ന്‌ സഹമന്ത്രിയുടെ ഓഫീസിനെ പലതവണ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന്‌ കത്തുകളുടെ പകർപ്പ്‌ എക്സിൽ പങ്കുവച്ചുകൊണ്ട്‌ അബ്ദുള്ള അറിയിച്ചു.

സംസ്ഥാനങ്ങൾ ആശയവിനിമയത്തിന്‌ ഇംഗ്ലീഷിനുപകരം ഹിന്ദിയുപയോഗിക്കണമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ 2022ൽ അറിയിച്ചിരുന്നു. പ്രാദേശികഭാഷകളെ അവഗണിച്ച്‌ ഹിന്ദി അടിച്ചേൽപ്പിക്കുന്ന നയം രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അന്ന്‌ നിലപാടറിയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top