21 November Thursday

കുഴൽപ്പണക്കേസ് വൈകിപ്പിച്ചത് കേന്ദ്ര ഏജൻസികൾ; കോൺഗ്രസിന്റേത് ബിജെപി അനുകൂല നിലപാട്: എം വി ​ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

ന്യൂഡൽഹി > കൊടകര കുഴൽപ്പണക്കേസ് വൈകിപ്പിക്കുന്നത് കേന്ദ്ര ഏജൻസികളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കോടിക്കണക്കിന് രൂപ ചാക്കിൽ കെട്ടി കൊണ്ടുവന്നതായി ബിജെപി നേതാവ് തന്നെയാണ് പറഞ്ഞത്. തിരൂർ സതീശിന്റെ ഈ വെളിപ്പെടുത്തലുകൾ ​ഗൗരവതരമാണ്. ഇതിൽ തുടരന്വേഷണം വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഇഡി അന്വേഷണം വിഷയത്തിൽ ഉണ്ടാകേണ്ടതാണ്. എന്നാൽ ഇതിൽ അന്വേഷണം വേണമെന്ന് വി ഡി സതീശനോ കെപിസിസി പ്രസിഡന്റോ മറ്റ് കോൺ​ഗ്രസ് നേതാക്കളോ പറയുന്നില്ല. ബിജെപിയുമായി ഡീലുണ്ടാക്കുന്നത് ആരാണെന്ന് ഇവിടെ വ്യക്തമാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

ഇഡി ഈ കേസ് എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ല എന്നതിനെപ്പറ്റി ചോദിക്കാൻ കോൺ​ഗ്രസിന് സമയമില്ല. ഇടതുസർക്കാരിനെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇത് ബോധപൂർവമാണ്. മൂന്നുവർഷമായിട്ടും ഇതുവരെ ഇഡിയോ ഇൻകം ടാക്സോ കേസ് ഏറ്റെടുത്തിട്ടില്ല. ഇതിന്റെ അർഥം ബിജെപി എന്താണോ പറയുന്നത് അത് മാത്രം നടപ്പാക്കുന്നവയാണ് കേന്ദ്ര ഏജൻസികൾ എന്നാണ്. ജനങ്ങൾക്ക് അത് മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഇഡിയാണ് അന്വേഷണം നടത്തേണ്ടതെന്ന് പൊലീസ് കൃത്യമായി റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ കോടതിയിൽ പറഞ്ഞിട്ടുപോലും ഇഡി വിഷയത്തിൽ ഇടപെടുന്നില്ല. ഇവിടെയും കോൺ​ഗ്രസ് എടുക്കുന്നത് ബിജെപി അനുകൂല നിലപാടാണെന്നും എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top