22 December Sunday

അധിക്ഷേപ പരാമർശം; നടി കസ്തൂരിക്ക് മുന്‍കൂര്‍ ജാമ്യമില്ല

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

ചെന്നൈ > തെലു​ഗു ഭാഷ സംസാരിക്കുന്നവരെ അധിക്ഷേപിച്ച നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. നവംബര്‍ മൂന്നിന് ചെന്നൈയില്‍ ഹിന്ദു മക്കൾ കക്ഷി  നടത്തിയ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു നടിയുടെ വിവാദ പരാമർശം.

ഇവിടെയുള്ള തെലു​ഗു സംസാരിക്കുന്ന വ്യക്തികൾ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നുണ്ടെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ വന്ന ബ്രാഹ്മണരെ തമിഴരായി അം​ഗീകരിക്കുന്നില്ലെന്നുമാണ് കസ്തൂരി പറഞ്ഞത്. ഇതിനെതിരെ ആൾ ഇന്ത്യ തെലു​ഗു ഫെഡറേഷൻ നേതാവ് സി എം കെ റെഡ്ഡി, സെക്രട്ടറി ആർ നന്ദ​ഗോപാൽ എന്നിവരുടെ പരാതിയിലാണ് ​ഗ്രേറ്റർ ചെന്നൈ പൊലീസാണ് കേസെടുത്തത്.

ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. കേസെടുത്തതിന് പിന്നാലെ നടി ഒളിവിൽ പോയി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top