27 December Friday

ഇസ്ലാം മതവിശ്വാസികളായ പൊലീസുകാര്‍ക്ക് താടിവയ്ക്കാം: മദ്രാസ് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

മദ്രാസ് ഹൈക്കോടതി


ചെന്നൈ
ഇസ്ലാം മത വിശ്വാസികളായ പൊലീസുകാര്‍ക്ക് താടിവയ്ക്കാമെന്നും അതിന്റെ പേരിൽ ശിക്ഷാ നടപടികളെടുക്കരുതെന്നും മദ്രാസ് ഹൈക്കോടതി.  മുസ്ലിങ്ങള്‍ക്ക് അവരുടെ വിശ്വാസപ്രകാരം താടിവയ്ക്കാൻ മദ്രാസ് പൊലീസ് ​ഗസറ്റ്  അനുമതി നൽകുന്നുണ്ടെന്നും ജസ്റ്റിസ് എൽ വിക്ടോറിയ ​ഗൗരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.​ഗ്രേഡ് വൺ പൊലീസ് കോൺസ്റ്റബിളായ ജി അബ്ദുൽ ഖാദര്‍ ഇബ്രാഹിം നൽകിയ പരാതിയിലാണ് നടപടി.

താടിവളര്‍ത്തിയതിനും അവധി നീട്ടിയതിനും ഇൻക്രിമെന്റ് കട്ടാക്കിയ പൊലീസ് കമ്മിഷണറുടെ ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് കോടതി ഉത്തരവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top