പട്ന
ഓടിക്കൊണ്ടിരിക്കെ ബോഗികളെ ബന്ധിപ്പിക്കുന്ന കൊളുത്ത് പൊട്ടി ട്രെയിൻ രണ്ടായി വേര്‍പെട്ടു. ന്യൂഡൽഹിയില്‍ നിന്ന് ബിഹാറിലെ ഇസ്ലാംപുരിലേക്ക് പോകുകയായിരുന്ന മഗധ് എക്സ്പ്രസാണ് ബക്സര്‍ ജില്ലയിൽ അപകടത്തിൽപ്പെട്ടത്. ആളപായമില്ല. തുരിഗഞ്ചിനും രഘുനാഥ്പുര്‍ റെയിൽ വേസ്റ്റഷനും ഇടയിൽ ഞായര്‍ രാവിലെ 11.15 ഓടെയാണ് സംഭവം.
ദുംറോൺ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് മിനിറ്റുകള്‍ക്കുള്ളിൽ 13, 14 കോച്ചുകളെ ബന്ധിപ്പിച്ച കൊളുത്ത് പൊട്ടി ബോഗികള്‍ എൻജിനിൽ നിന്ന് വേര്‍പെട്ടു. ഉടൻ ട്രെയിൻ നിര്‍ത്താനായതോടെ വലിയ അപകടം ഉണ്ടായില്ല.
വിവിധ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. പ്രശ്നം പരിഹരിച്ചശേഷം 2.25ന് ട്രെയിൻ വീണ്ടും പുറപ്പെട്ടു. റെയിൽവെ അന്വേഷണം പ്രഖ്യാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..