22 November Friday

മഹാരാഷ്‌ട്രയിൽ ക്രോസ്‌ വോട്ടിങ്‌ ; കോൺഗ്രസ്‌ ചതിയിൽ ഉലഞ്ഞ്‌ മഹാവികാസ്‌ അഘാഡി

റിതിൻ പൗലോസ്‌Updated: Monday Jul 15, 2024


ന്യൂഡൽഹി
മഹാരാഷ്‌ട്രയിൽ എംഎൽസി തെരഞ്ഞെടുപ്പിൽ ഏഴ്‌ കോൺഗ്രസ്‌ എംഎൽഎമാരുടെ വോട്ട്‌ എൻഡിഎയുടെ പെട്ടിയിൽ വീണതിൽ പ്രതിപക്ഷ മഹാവികാസ്‌ അഘാഡിയിൽ അതൃപ്‌തി പുകയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ, കോൺഗ്രസ്‌ പക്ഷത്തിന്റെ ചതി മുന്നണി വിശ്വാസത്തെ തകിടംമറിക്കുന്ന നിലപാടിലാണ്‌ ശിവസേന ഉദ്ദവ്‌ വിഭാഗവും എൻസിപി ശരദ്‌ പവാർ വിഭാഗവും. കോൺഗ്രസ്‌ നേതൃത്വത്തെ സഖ്യകക്ഷികൾ ഇക്കാര്യം അറിയിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ എഐസിസി ചുമതലക്കാരനായ രമേശ്‌ ചെന്നിത്തലയടക്കമുള്ള കേന്ദ്രനേതാക്കൾ കോൺഗ്രസിന്റെ എല്ലാ വോട്ടുകളും സഖ്യകക്ഷികൾക്ക്‌ ലഭിക്കുമെന്ന ഉറപ്പാണ് പാഴായത്.

അട്ടിമറി ചെറുത്ത്‌ 
ഉദ്ദവ്‌ വിഭാഗം
കോൺഗ്രസ്‌ എംഎൽഎമാർ ക്രോസ്‌ വോട്ട്‌ ചെയ്‌തേക്കുമെന്ന വിവരം ഉദ്ദവ്‌ വിഭാഗം മണത്തറിഞ്ഞതാണ്‌ ഉദ്ദവിന്റെ പിഎ കൂടിയായ മിലിന്ദ്‌ നർവേക്കറുടെ പരാജയം തടയാൻ സഹായമായത്‌. സംശയമുണ്ടായതോടെ, കോൺഗ്രസ്‌ നൽകിയ പ്രിഫറൻസ്‌ വോട്ട്‌ പട്ടികയിൽ ശിവസേനമാറ്റം ആവശ്യപ്പെട്ടു. പകരം പിസിസി അധ്യക്ഷൻ നാനാ പടോളെ, കെ സി പദ്വി, സുരേഷ് വാർപുദ്കർ, ശിരീഷ് ചൗധരി, സഹസ്രം കൊറോട്ടെ, മോഹൻറാവു ഹംബാർഡെ, ഹിരാമൻ ഖോസ്കർ എന്നിവരുടെ വോട്ട്‌ തെരഞ്ഞെടുപ്പിന്റെ തലേന്ന്‌ നടന്ന യോഗത്തിൽ ശിവസേന ഉറപ്പാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top