ന്യൂഡൽഹി
ഛത്തീസ്ഗഡ് കേന്ദ്രീകരിച്ചുള്ള മഹാദേവ ബെറ്റിങ് ആപ്പ് തട്ടിപ്പിൽ ദുബായിൽ അറസ്റ്റിലായ പ്രധാന പ്രൊമോട്ടര്‍ സൗരഭ് ചന്ദ്രകറിനെയും കൂട്ടാളി രവി ഉപ്പലിനെയും ഉടൻ നാട്ടിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനാൽ ഇരുവരെയും ദുബായിൽ തടഞ്ഞിവച്ചിരിക്കുകയായിരുന്നു. ഇരുവരെയും ദുബായ് പൊലീസ് ഔദ്യോഗികമായി അറസ്റ്റുചെയ്തു. ഇഡി ആവശ്യപ്രകാരം അടുത്ത ദിവസം തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.
മഹാദേവ ഓൺലൈൻ ബെറ്റിങ് ആപ്പിന്റെ മറവിൽ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും കള്ളപ്പണം വെളുപ്പിച്ചെന്നും 6000 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നതെന്നുമാണ് ഇഡി ആരോപണം. കഴിഞ്ഞ കോൺഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഛത്തീസഗ്ഡിൽ ഉയര്‍ന്ന വൻ വിവാദങ്ങളിലൊന്നാണിത്. 11 പേരെ ഇതുവരെ കേസിൽ അറസ്റ്റുചെയ്തു. ഛത്തീസ്ഗഡിലെ ദുര്‍ഗിൽ സഹോദരനൊപ്പം ജ്യൂസ് കട നടത്തിയിരുന്ന ചന്ദ്രകര്‍ 2019ലാണ് ദുബായിലേക്ക് പോയത്. 2023ൽ യുഎഇയിൽ വച്ച് വിവാഹതിനായി. ആഢംബരവിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സ്വകാര്യ ജെറ്റിലാണ് ബന്ധുക്കളെ ഇന്ത്യയിൽ നിന്ന് എത്തിച്ചതെന്നുമാണ് ഇഡി ആരോപിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..