22 December Sunday

മഹാരാഷ്‌ട്രയും ജാർഖണ്ഡും ക്ലൈമാക്‌സിലേക്ക്‌; ഇന്ന്‌ കൊട്ടിക്കലാശം

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

photo credit: facebook

ന്യൂഡൽഹി > നിയമസഭാതെരഞ്ഞെടുപ്പ്‌ നടക്കുന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് പരസ്യപ്രചാരണം അവസാനിക്കുന്നു. ദേശീയ നേതാക്കൾ നേതൃത്വം നൽകിയ റാലികളോടെയാണ്‌ കൊട്ടിക്കലാശം.  മഹാരാഷ്‌ട്രയിൽ മഹാ വികാസ്‌ അഘാഡി അധികാരത്തിലേറുമെന്നാണ്‌ പ്രീ പോൾ ഫലങ്ങൾ. 151 മുതൽ 162 വരെ സീറ്റുകൾ മഹാ വികാസ് സഖ്യം നേടുമെന്നുമാണ്‌ പ്രവചനം. 

288 അംഗങ്ങളുള്ള  ഭരണകക്ഷിയായ മഹായുതി 115 മുതൽ 128 സീറ്റുകളിലേക്ക്‌ ചുരുങ്ങുമെന്നും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.4,140 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.  ജാർഖണ്ഡിൽ 38 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്. 23നാണ് ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top