22 November Friday

മഹാരാഷ്‌ട്രയിൽ ത്രികക്ഷി സർക്കാരിന്‌ സിപിഐ എം പിന്തുണ നൽകിയിട്ടില്ല ‐ വിനോദ്‌ നിക്കോളെ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2019

മുംബൈ > മഹാരാഷ്ട്രയിൽ ശിവസേന-, കോൺഗ്രസ്-, എൻസിപി മുന്നണി സർക്കാരിന്‌ സിപിഐ എം പിന്തുണ നൽകിയിട്ടില്ലെന്ന്‌ വിനോദ്‌ നിക്കോളെ എംഎൽഎ പറഞ്ഞു. സഖ്യം വിളിച്ചുചേർത്ത ഒരു മീറ്റിങ്ങുകളിലും സിപിഐ എം പങ്കെടുത്തിട്ടില്ല. അവർക്ക് പിന്തുണ നൽകുന്ന എംഎൽഎമാരിലൊരാളായി ഗവർണർക്ക്‌ നൽകിയ കത്തിൽ ഒപ്പുവച്ചിട്ടില്ല ‐ വിനോദ്‌ പറഞ്ഞു.

ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നത് പ്രധാനപ്പെട്ട വിഷയമായതിനാൽ പുതുതായി രൂപീകരിക്കപ്പെടുന്ന മന്ത്രിസഭയെ സിപിഐഎം എതിർക്കുന്നില്ല എന്ന് മാത്രമാണുള്ളത്‌. ഇതിനർഥം തത്വാധിഷ്ടിത പിന്തുണയെന്നോ പൂർണ പിന്തുണയെന്നോ അല്ല. വിഷയാധിഷ്‌ഠിത പിന്തുണയാണ്‌ ഈ നീക്കത്തിന്‌ സിപിഐ എമ്മിന്‌ ഉള്ളത്‌. ഈയൊരു നിലപാട് കൈക്കൊള്ളുന്നതിലൂടെ യാതൊരു കാരണവശാലും ബിജെപിയോടും ശിവസേനയോടുമുള്ള സിപിഐഎമ്മിൻ്റെ കാഴ്ചപ്പാട് മാറുന്നുമില്ലെന്നും വിനോദ്‌ നിക്കോളെ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top