22 December Sunday

ദഹാനുവിൽ തരംഗമായി ബൃന്ദ ; പ്രചാരണ പരിപാടികളിൽ ജനം ഒഴുകിയെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

മഹാരാഷ്‌ട്ര ദഹാനുവിലെ സിപിഐ എം സ്ഥാനാര്‍ഥി വിനോദ്‌ നിക്കോളയുടെ തെരഞ്ഞെടുപ്പ് 
പ്രചാരണപരിപാടിക്കെത്തിയവർ


ന്യൂഡൽഹി
മഹാരാഷ്‌ട്രയിലെ സിപിഐ എം സിറ്റിങ്‌ സീറ്റായ ദഹാനുവിനെ ഇളക്കിമറിച്ച്‌ പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. ദ്വിദിന പ്രചാരണത്തിനായി മണ്ഡലത്തിലെത്തിയ ബൃന്ദയുടെ പ്രചാരണ യോഗങ്ങളിൽ ജനങ്ങൾ ഒഴുകിയെത്തി. സായ്‌വൻ, തലസാരി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ അവർ പങ്കെടുത്തു. മോഡ്‌ഗാവിലെ ആദിവാസി വനിത സമ്മേളനത്തിലും ദഹാനു നഗരത്തിലെ മുസ്ലിം വനിത കൺവൻഷനിലും സിപിഐ എം സ്ഥാനാർഥിയും സിറ്റിങ്‌ എംഎൽഎയുമായ വിനോദ്‌ നിക്കോളയ്‌ക്കായി ബൃന്ദ വോട്ട്‌ അഭ്യർഥിച്ചു. യോഗങ്ങളിൽ പിബി അംഗം അശോക്‌ ധാവ്‌ളെ, കേന്ദ്രകമ്മിറ്റി അംഗം മറിയം ധാവ്‌ളെ, നേതാക്കളായ കിരൺ ഗാഹ്‌ല, രാധാ കലങ്‌ധ, ലക്ഷ്‌മൺ ധോംബ്ര, സുനിത ഷിങ്‌ധ തുടങ്ങിയവരും സംസാരിച്ചു. സിപിഐ എമ്മിന്റെ മുതിർന്ന നേതാവ്‌ എൽ ബി ധാങ്‌റെയെയും ബൃന്ദ കാരാട്ട്‌  സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top