22 December Sunday

മഹാരാഷ്‌ട്രയിൽ മൂന്ന്‌ സീറ്റിൽ 
സിപിഐ എം ; ജാർഖണ്ഡിൽ ഒമ്പതിടത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024


ന്യൂഡൽഹി
മഹാരാഷ്‌ട്രയിൽ മഹാവികാസ്‌ അഘാഡിയിലെ സീറ്റ്‌ ധാരണയുടെ അടിസ്ഥാനത്തിൽ രണ്ടിടത്ത്‌ സിപിഐ എം മത്സരിക്കും.  ദഹാനുവിൽ സിറ്റിങ്‌ എംഎൽഎ വിനോദ്‌ നികോളെയും കൽവാനിൽ ജെ പി ഗവിത്തും  മത്സരിക്കും. രണ്ടും പട്ടിക വർഗ സംവരണ മണ്ഡലങ്ങളാണ്‌. മുതിർന്ന നേതാവും മൂന്ന്‌ തവണ എംഎൽഎയുമായ നരസയ്യ ആദം ഷോളാപുർ സിറ്റി സെൻട്രൽ സീറ്റിൽ സൗഹൃദ മത്സരം നടത്തുമെന്നും സിപിഐ  എം കേന്ദ്രകമ്മിറ്റി കമ്യൂണിക്കെയിൽ അറിയിച്ചു.

ജാർഖണ്ഡിൽ ഇന്ത്യ കൂട്ടായ്‌മയെ നയിക്കുന്ന ജെഎംഎം, സീറ്റ്‌ പങ്കിടൽ സംബന്ധിച്ച്‌ സിപിഐ എമ്മുമായി ചർച്ചയ്‌ക്ക്‌ മുൻകൈ എടുക്കാതിരുന്ന സാഹചര്യത്തിൽ പാർടി ഒമ്പത്‌ മണ്ഡലത്തിൽ മത്സരിക്കും. ഇതിൽ അഞ്ചെണ്ണം പട്ടികവർഗ സംവരണ മണ്ഡലങ്ങളും ഒരെണ്ണം പട്ടികജാതി സംവരണ സീറ്റുമാണ്‌. മറ്റ്‌ മണ്ഡലങ്ങളിൽ ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താൻ കഴിയുന്ന സ്ഥാനാർഥിയെ പിന്തുണയ്‌ക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top