26 December Thursday

മഹാരാഷ്ട്രയിൽ മഹായുതി സഖ്യം അധികാരത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

മുംബൈ> മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം അധികാരത്തിലേക്ക്. 288 സീറ്റുള്ള സഭയിൽ മഹായുതി സഖ്യത്തിന് 225 സീറ്റിന്റെ ഭൂരിപക്ഷമായി. ബിജെപി 130 സീറ്റിലും ഷിൻഡെ വിഭാഗം ശിവസേന 54 സീറ്റിലും എൻസിപി (അജിത്‌ പവാർ) 41 സീറ്റിലും ലീഡ് ചെയ്യുകയാണ്.

പ്രതിപക്ഷ സഖ്യമായ  മഹാവികാസ്‌ അഘാഡി (എംവിഎ)  55 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 18 സിറ്റിലും ശിവസേന (ഉദ്ധവ്‌ താക്കറേ) 21 സീറ്റിലും, എൻസിപി (ശരദ്‌ പവാർ) 11 സീറ്റിലും ലീഡ് ചെയ്യുന്നു. ഭരണമുന്നണിയിൽ ബിജെപി 152 സീറ്റിലും ഷിൻഡെ വിഭാഗം ശിവസേന 78 സീറ്റിലും എൻസിപി (അജിത്‌ പവാർ) 52 സീറ്റിലുമാണ്‌ മത്സരിച്ചത്. എംവിഎയിൽ കോൺഗ്രസ്‌ 102, ശിവസേന (ഉദ്ധവ്‌ താക്കറേ) 96, എൻസിപി (ശരദ്‌ പവാർ) 87 വീതം സീറ്റിലാണ് മത്സരിച്ചത്.

മൂന്ന് സീറ്റിൽ മത്സരിച്ച സിപിഐ എം സിറ്റിങ്‌ സീറ്റായ ദഹാനുവിൽ മികച്ച വിജയം നേടി. സിപിഐ എം സ്ഥാനാർഥി വിനോദ്‌ നിക്കോള 5133 വോട്ടിന്റെ ലീഡിനാണ്‌ ബിജെപിയുടെ സ്ഥാനാർഥി  വിനോദ്‌ സുരേഷ്‌ മേധയെ തോൽപ്പിച്ചത്. 104702 വോട്ടാണ്‌ വിനോദ്‌ നിക്കോള നേടിയത്‌. നാസിക് ജില്ലയിലെ കൽവാൻ മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥി ജെ പി ഗാവിത് രണ്ടാമതെത്തി. ആദ്യ റൗണ്ടുകൾ ലീഡ് നേടി മുന്നിട്ട നിന്ന ശേഷമാണ് പരാജയം. എൻസിപി (അജിത്‌ പവാർ) സ്ഥാനാർഥി നിതിൻ പവാറിനോടാണ് ഗാവിത്ത് പരാജയപ്പെട്ടത്. 101305 വോട്ടുകളാണ് ഇത്തവണ നേടിയത്. കൽവാനിൽ 2019ൽ ഒറ്റക്ക്‌ മത്സരിച്ച സിപിഐ എം 80,281 വോട്ട്‌ സമാഹരിച്ചിരുന്നു.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യമാണ്‌ മുന്നിലെത്തിയത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം നേട്ടമുണ്ടാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top