22 December Sunday

വിമതർക്ക്‌ പിന്നാലെ നെട്ടോട്ടം ; അനുനയ ചർച്ചകളുമായി നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024



ന്യൂഡൽഹി
മഹാരാഷ്ട്രയിൽ നാമനിർദേശപത്രിക പിൻവലിക്കാൻ മണിക്കൂറുകൾമാത്രം ശേഷിക്കെ വിമതരെ അനുനയിപ്പിക്കാൻ പതിനെട്ട്‌ അടവും പയറ്റി മഹായുതി, മഹാവികാസ്‌ അഖാഡി മുന്നണികൾ. തിങ്കളാഴ്‌ചയാണ്‌ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

മഹായുതി സഖ്യത്തിന്‌ എതിരെ മാത്രം 36 വിമതർ പത്രിക നൽകിയിട്ടുണ്ട്‌. അനുനയ ചർച്ചകൾ നടത്തി പരിഹാരം കാണണമെന്ന്‌  ദേവേന്ദ്ര ഫഡ്‌നാവിസ്‌, ഏകനാഥ്‌ ഷിൻഡെ, അജിത്‌ പവാർ എന്നിവരോട്‌  അമിത്‌ഷാ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതുപ്രകാരം നേതാക്കളും വിമതരുമായുള്ള ചർച്ച നടക്കുന്നുണ്ട്‌.

മഹാവികാസ്‌ അഖാഡിയിൽ കോൺഗ്രസിലെ 10 വിമതരും മത്സരരംഗത്തുണ്ട്‌. വിമതരെ അനുനയിപ്പിക്കാൻ മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല, പ്രതിപക്ഷ നേതാവ്‌ വിജയ്‌ വഡേറ്റിവാർ, മുൻ മുഖ്യമന്ത്രി പൃഥ്വിരാജ്‌ ചവാൻ തുടങ്ങിയവർ ശ്രമിക്കുന്നുണ്ട്‌.

ബിജെപി 
സ്ഥാനാര്‍ഥിയുടെ 
ആസ്തി 3000 കോടി
​മഹാരാഷ്ട്രയിലെ ഗ​ഡ്കോപര്‍ ഈസ്റ്റ് മണ്ഡലത്തിൽ വീണ്ടും ജനവിധിതേടുന്ന ബിജെപി എംഎൽഎ പരാ​ഗ് ഷായുടെ  ആസ്തി  3,300 കോടി രൂപ. അഞ്ചുവര്‍ഷത്തിനിടെ ബിജെപി നേതാവിന്റെ ആസ്തിയിലുണ്ടായ വര്‍ധന 575 ശതമാനം. 2019ൽ 550.62 കോടി രൂപയായിരുന്നു പരാ​ഗ് ഷാ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിത്. മഹരാഷ്ട്ര തെരഞ്ഞെടുപ്പിലെ ഏറ്റവും  സമ്പന്നനായ സ്ഥാനാര്‍ഥിയാണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ  പരാ​ഗ് ഷാ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top