ഇംഫാൽ > സൈനികക്യാമ്പില്‍ നിന്ന് 57കാരന്‍ കാണാതായതില്‍ മെയ്ത്തീ സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമായി തുടരുന്നു. ഈമാസം 25നാണ് മൗണ്ടൻ ഡിവിഷൻ ആർമി ക്യാമ്പിൽ നിന്ന് ലൈഷ്‌റാം കമൽ ബാബു എന്നയാളെ കാണാതായത്. അദ്ദേഹത്തിന്റെ ബന്ധുക്കളും മെയ്ത്തീ സ്ത്രീ പ്രക്ഷോഭകരും സൈനിക ക്യാമ്പിലേക്ക് മാര്‍ച്ച് നടത്തി.
കമൽ ബാബുവിനെ കാണാതായ ദിവസംമുതല്‍ തുടരുന്ന പ്രതിഷേധം ശക്തമായതോടെ ലെയ്‌മഖോങ് മേഖലയില്‍ സംഘർഷാവസ്ഥ നിലനിൽക്കുന്നു. ക്യാമ്പിലേക്ക് പോകുന്ന റോഡ് സ്ത്രീകള്‍ തടഞ്ഞു.അതേസമയം, ആർഎസ്‌എസ് പിന്തുണയുള്ള മെയ്ത്തീ തീവ്രസംഘടനയായ ആരംമ്പയ് തെങ്കോലിന്റെ നേതാവ് കുരോവു ഖുമാനെതിരെ എന്‍ഐഎ അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.
സുരക്ഷാ സേനയ്ക്കെതിരെ നടന്ന ആക്രമണങ്ങളും ആയുധമോഷണവും ബിഷ്‌ണുപുരിൽ നടന്ന സ്ഫോടനത്തിലുമാണ് അന്വേഷണം.
അതിനിടെ ഇംഫാൽ താഴ്‌വരയിലെ എംഎൽഎയുടെ വസതിയും പൊലീസ് സ്റ്റേഷനും ആക്രമിച്ച കേസിൽ എട്ടുപേരെ അറസ്റ്റുചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..