ചണ്ഡീഗഡ് > ഹരിയാന ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി എൽ ശർമ രാജിവച്ച് കോൺഗ്രസിൽ ചേർന്നു. 250 ഓളം പാർട്ടി ഭാരവാഹികൾക്കൊപ്പമായിരുന്നു ശർമയുടെ കോൺഗ്രസ് പ്രവേശം. ഹരിയാന ക്ഷീരവികസന കോർപ്പറേഷന്റെ ചെയർമാനായിരുന്നു ശർമ.
മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ ചെറുമകനും ബിജെപി നേതാവുമായ ആദിത്യ ദേവിലാലും പാർട്ടിവിട്ട് ഇന്ത്യൻ നാഷണൽ ലോക്ദളിൽ ചേർന്നിരുന്നു. ഹരിയാന മാർക്കറ്റിങ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചാണ് ആദിത്യ പാർടി വിട്ടത്.
ദേവിലാലിന്റെ മകനും ഹരിയാന ഊർജ വികസന മന്ത്രിയുമായിരുന്ന രഞ്ജിത്ത് ചൗട്ടാലയും കുറച്ചുദിവസങ്ങൾക്കുമുമ്പ് ബിജെപി വിട്ടിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖ നേതാക്കൾ പാർടി വിടുന്നത് ബിജെപിക്ക് കനത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. നേതൃത്വത്തിലെ അതൃപ്തിയാണ് നേതാക്കൾ കൂട്ടമായി പാർടി വിടാൻ കാരണമെന്നാണ് വിവരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..