08 September Sunday

മാലെ​ഗാവ് സ്ഫോടനം പ്ര​ഗ്യാസിങ്ങിന്റെ പൂര്‍ണ അറിവോടെ: എൻഐഎ

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024


മുംബൈ
ബിജെപി നേതാവും മുൻ എംപിയുമായ പ്ര​ഗ്യാസിങ് ഠാക്കൂര്‍ ഉള്‍‌പ്പെടെ തീവ്രഹിന്ദുത്വവാദികള്‍ പ്രതികളായ 2008ലെ മാലെ​ഗാവ് സ്ഫോടനക്കേസിൽ,  16 വര്‍ഷത്തിനുശേഷം മുംബൈയിലെ പ്രത്യേക കോടതിയിൽ അന്തിമവിചാരണ തുടങ്ങി. സാമു​ദായികസ്പര്‍ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് റംസാൻ മാസത്തിൽ, നവരാത്രിയുടെ തലേദിവസം പ്ര​ഗ്യാസിങ്ങിന്റെ പൂര്‍ണ അറിവോടെ സ്ഫോടനം നടത്തിയതെന്ന് എൻഐഎ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

മിലിട്ടറി ഇന്റലിജൻസ് ഉ​ദ്യോ​ഗസ്ഥനായിരുന്ന ലെഫ്. കേണൽ പ്രസാദ് പുരോ​ഹിത്, സ്വയംപ്രഖ്യാപിത ശങ്കരാചാര്യ സുധാകര്‍ ദ്വിവേദി, ബോംബ് നിര്‍മ്മാണ വിദ​ഗ്ധനായ റിട്ട. മേജര്‍ രമേഷ് ഉപാ​ധ്യായ, തീവ്രഹിന്ദുത്വ സംഘടന അഭിനവ് ഭാരത് നേതാവ് അജയ് റാഹിര്‍ക്കര്‍,  സുധാകര്‍ ചതുര്‍വേദി, സ്ഫോടകവസ്തു സംഘടിപ്പിക്കാൻ സഹായിച്ച സമീര്‍ കുൽക്കര്‍ണി എന്നിവരാണ് മറ്റുപ്രതികൾ. സമീര്‍ കുൽക്കര്‍ണിയുടെ  വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. 2016ൽ പ്ര​ഗ്യാസിങ് ഠാക്കൂറിന് എൻഐഎ നൽകിയ ക്ലീൻ ചിറ്റ് വിചാരണ കോടതി തള്ളിയിരുന്നു.

  2008 സെപ്തംബര്‍ 29ന് രാത്രി 9.35ന് മാലേ​ഗാവിൽ  സ്ഫോടനമുണ്ടായത്. ആറുപേര്‍ മരിച്ചു. 101 പേര്‍ക്ക് പരിക്കേറ്റു. മോട്ടോര്‍സൈക്കിളിൽ ഘടിപ്പിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. ഈ മോട്ടോര്‍സൈക്കിള്‍ പ്ര​ഗ്യാസിങ് ഠാക്കൂറിന്റേതാണ്.അവരുടെ പൂര്‍ണ അറിവോടെയാണ് സ്ഫോടനം നടന്നത്.
സൂത്രധാരൻമാരിലൊരാളായ ലെഫ്. കേണൽ പ്രസാദ് പുരോ​ഹിത് കശ്മീരിൽ നിന്ന് ആര്‍ഡിഎക്സ് എത്തിച്ച് വീട്ടിൽ സൂക്ഷിച്ചു.സുധാകര്‍ ചതുര്‍വേദിയുടെ നാസിക്കിലെ വീട്ടിൽവച്ച് ബോംബുണ്ടാക്കിയതെന്നും എൻഐഎ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഈ കേസ് അന്വേഷിച്ച  മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കര്‍ക്കറെ പിന്നീട് മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top