15 October Tuesday

‘ഖാർഗെയ്ക്ക്‌ അധിക്ഷേപം’: ജെപിസി ചെയർമാനെ 
മാറ്റണമെന്ന്‌ പ്രതിപക്ഷം

സ്വന്തം ലേഖകൻUpdated: Tuesday Oct 15, 2024

ന്യൂഡൽഹി
വഖഫ്‌ ഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതി ചെയർമാൻ ജഗദാംബിക പാലിനെ മാറ്റണമെന്ന്‌ പ്രതിപക്ഷ അംഗങ്ങൾ. ജെപിസിയിൽ വിവേചനം നേരിടുന്നുവെന്നും ചട്ടങ്ങൾ പാലിക്കുന്നില്ലന്നും കുറ്റപ്പെടുത്തി പ്രതിപക്ഷ എംപിമാർ ഒന്നടങ്കം തിങ്കളാഴ്‌ചത്തെ യോഗം ബഹിഷ്‌ക്കരിച്ചു. ബിജെപിയുടെ മുതിർന്ന എംപിയായ ജഗദാംബിക പാലിനെ ചെയർമാൻ പദവിയിൽ നിന്ന്‌ നീക്കണമെന്ന്‌  ആവശ്യപ്പെട്ട്‌ പ്രതിപക്ഷാംഗങ്ങൾ ലോക്‌സഭ സ്‌പീക്കർ ഓം ബിർളയെ കാണും.
 
       വിവാദമായ കർണാടക ഭൂമിയിടപാടിൽ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർൻ ഖാർഗെയെ ലക്ഷ്യമിട്ട്‌ കർണാടക ന്യൂനപക്ഷ കമീഷൻ മുൻ ചെയർമാൻ അൻവർ മണിപ്പാടി നടത്തിയ പരാമർശമാണ്‌ പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്‌.

  ഖാർഗെ വഖഫ് ഭൂമി കൈയേറിയെന്ന്‌ ബില്ലിൽ അഭിപ്രായം പറയവെ മണിപ്പാടി ആരോപിച്ചു. ബില്ലിന്റെ പരിധിയിൽ കവിഞ്ഞുള്ള അഭിപ്രായമാണിതെന്നും ചെയർമാൻ ഇതിന്‌  അവസരം നൽകിയെന്നും എംപിമാർ പ്രതികരിച്ചു.  

അംഗങ്ങൾ ബഹിഷ്‌ക്കരിച്ചിട്ടും ജഗദാംബിക പാൽ യോഗം തുടർന്നു. ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് പ്രതിനിധികൾ ജെപിസി യോഗത്തിൽ ഹാജരായി അഭിപ്രായം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top