19 September Thursday

ഡോക്ടേഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് മമതാ ബാനർജി; പൊലീസ് കമ്മീഷണറെ ഉടൻ മാറ്റും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

കൊൽക്കൊത്ത > കൊൽക്കത്തയിൽ പ്രതിഷേധം നടത്തുന്ന ജൂനിയർ ഡോക്ടേഴ്സിന്റെ ആവശ്യങ്ങൾ മുഖ്യന്ത്രി മമതാ ബാനർജി അംഗീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും പുറത്താക്കി. കൊൽക്കത്ത പൊലീസ് കമ്മീഷണറെ ഉടൻ മാറ്റുമെന്ന് മമതാ ബാനർജി ഉറപ്പു നൽകി. സമരം പിൻവലിക്കുന്നത് കൂടിയാലോചിച്ച ശേഷം അറിയിക്കാമെന്ന് ജൂനിയർ ഡോക്ടേഴ്സ് അറിയിച്ചു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.ഇനിയും പ്രശ്നങ്ങൾ ഉണ്ടായാൽ ഡോക്ടർസിന് നേരിട്ട് ചീഫ് സെക്രട്ടറിയെ അറിയിക്കാനാകും. പൊലീസ് കമ്മിഷണറേയും ആരോഗ്യ സെക്രട്ടറിയേയും മാറ്റണമെന്നായിരുന്നു സമരം ചെയ്യുന്ന ജൂനിയർ ഡോക്ടേഴ്സിന്റെ പ്രധാന ആവശ്യം. മുഖ്യമന്ത്രി മമത ബാനർജിയും ജൂനിയർ ഡോക്ടേഴ്സും തമ്മിലുള്ള ചര്‌ച്ച 1മണിക്കൂർ 45 മിനിറ്റ് നീണ്ടു നിന്നു. സമരം അവസാനിപ്പിക്കണം എന്നു ചർച്ചകളിൽ മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്. എല്ലാവരുമായി ആലോചിച്ചശേഷം സമരം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാമെന്ന് ജൂനിയർ ഡോക്ടേഴ്സ് വ്യക്തമാക്കി.

ഡോക്ടറുടെ കൊലപാതകത്തിൻ ആദ്യഘട്ടം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് റസിഡന്റ് ഡോക്ടേഴ്സ് ആരോപിച്ചു. പൊലീസിലെ ഉന്നതരടക്കം കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് റസിഡന്റ് ഡോക്ടേഴ്സ് ആരോപിച്ചു.

ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് പശ്ചിമ ബം​ഗാളിൽ നടക്കുന്നത്. കഴിഞ്ഞമാസം 9നാണ് യുവഡോക്ടറെ ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top