ചെന്നൈ > ഇൻഡിഗോ വിമാനത്തിൽ സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. 45കാരനായ രാജേഷ് ശർമയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി- ചെന്നൈ ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ജയ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്നു യുവതി. ഇവരുടെ പിൻസീറ്റിലിരുന്ന രാജേഷ് ശർമ്മ ഇവരെ മോശമായി സ്പർശിക്കുകയായിരുന്നു.
തുടർന്ന് വിമാനജീവനക്കാർ സംഭവത്തിൽ ഇടപെടുകയും ലോക്കൽ പൊലീസിന്റെ സഹായത്തോടെ സ്ത്രീ പരാതി നൽകുകയും ചെയ്തു. ഒക്ടോബർ ഒമ്പതിന് വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തയുടൻ ഇയാളെ പിടികൂടുകയായിരുന്നു. ഇൻഡിഗോ അധികൃതർ സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..