ചെന്നൈ > മോക്ഷം ലഭിക്കാനെന്ന പേരിൽ 50കാരിയെ കഴുത്തറുത്ത് കൊന്നയാൾ അറസ്റ്റിൽ. ശ്രീപെരുംപുദൂരിന് സമീപം മലയമ്പാക്കത്ത് താമസിച്ചിരുന്ന അലമേലു (50)വാണ് മരിച്ചത്. ഇവരുടെ അയൽവാസി കൂടിയായ സ്വാമി ദക്ഷനാണ്(68)അറസ്റ്റിലായത്. തിരുവണ്ണാനലയിൽ വച്ചായിരുന്നു സംഭവം.
മോക്ഷം ലഭിക്കാൻ പുണ്യസ്ഥലമായ തിരുവണ്ണാമലയിൽ തന്നെ കൊലപ്പെടുത്തണമെന്ന് അലമേലു ആവശ്യപ്പെട്ടെന്നാണ് പ്രതി മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു. തടാകക്കരയിൽ നിന്നാണ് അലമേലുവിന്റെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവർക്കൊപ്പം ദക്ഷനുമുണ്ടായിരുന്നു എന്ന് കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..