04 December Wednesday

ചെന്നൈയിൽ ആഡംബരക്കാറിൽ പത്തുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024

പ്രതീകാത്മകചിത്രം

ചെന്നൈ > ചെന്നൈയിൽ ആഡംബരക്കാറിനുള്ളിൽ നിന്നും പത്തുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വൽസരവാക്കം പൊലീസാണ് തിങ്കളാഴ്ച റോഡരികിൽ നിർത്തിയിട്ട നിലയിൽ കണ്ട കാറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. 45 വയസ്സു പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അമിത ലഹരി ഉപയോ​ഗമാണ് മരണകാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുതുച്ചേരി രജിസ്ട്രേഷനിലുള്ളതാണ് കാർ. കുറച്ചു ദിവസങ്ങളായി കാർ രാജ​ഗോപാലൻ സ്ട്രീറ്റിൽ വഴിയരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിൽ നിന്ന് ദുർ​ഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top