22 December Sunday

ഹൈദരാബാദിൽ യുവാവ് പെട്രോൾ പമ്പിന് തീയിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

ഹൈദരാബാദ് > ഹൈദരാബാദിൽ യുവാവ് പെട്രോൾ പമ്പിന് തീയിട്ടു. സംഭവത്തിൽ ബിഹാർ സ്വദേശിയായ ചിരാൻ പിടിയിലായി. മദ്യലഹരിയിലാണ് സംഭവം. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നെച്ചാരത്തെ പെട്രോൾ പമ്പിലായിരുന്നു സംഭവം. ലൈറ്ററുമായി പമ്പിലെത്തിയ ചിരാൻ തീകൊളുത്തുകയായിരുന്നു.

തീ ആളിപ്പടർന്നെങ്കിലും ഉടൻ തന്നെ അണച്ചതിനാൽ വൻ അപകടം ഒഴിവായി. സംഭവം നടക്കുമ്പോൾ രണ്ട് തൊഴിലാളികൾ അടക്കം പത്തോളം പേർ പമ്പിലുണ്ടായിരുന്നു. തീ പടർന്നയുടനെ പമ്പിലുണ്ടായിരുന്നവർ ഓടിമാറി. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നു. പമ്പ് ജീവനക്കാരൻ വെല്ലുവിളിച്ചതിനെത്തുടർന്നാണ് ഇയാൾ തീകൊളുത്തിയതെന്നാണ് വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top