ഇംഫാൽ > മണിപ്പൂർ സംഘർഷത്തിന് പിന്നാലെ മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും കാണാതായതായി റിപ്പോർട്ട്. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ 11 കുക്കി വിഭാഗക്കാരെ കേന്ദ്രസേന വെടിവച്ചുകൊന്നിരുന്നു. ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. ജിരിബാമിൽ നിന്നുള്ള ആറ് പേരെയാണ് കാണാതായതെന്നാണ് വിവരം.
തിങ്കളാഴ്‌ച പകൽ മൂന്നോടെ ജിരിബാം ജില്ലയിലെ ബോറോബക്കറ ഡിവിഷനിലെ ജാക്കുറദോറിലെ സിആര്‍പിഎഫ് പോസ്റ്റിലേക്കും പൊലീസ് സ്റ്റേഷനിലേക്കും 45 മിനിറ്റ് ആക്രമണമുണ്ടായെന്ന് സിആര്‍പിഎഫ് അറിയിച്ചു. ജിബിരാമിൽ നിന്ന് 13 പേരെയാണ് സംഘർഷത്തിന് ശേഷം കാണാതായത്. ഇതിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് പേരെ ജീവനോടെ കണ്ടെത്തി. ആറ് പേരെ കാണാതായി. കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചതായി സുരക്ഷാ സേന അറിയിച്ചു.
പത്ത് മൃതദേഹങ്ങളാണ് സുരക്ഷാ സേന കണ്ടെത്തിയത്. എകെ 47 അടക്കം വന്‍ ആയുധശേഖരം പിടിച്ചെടുത്തെന്നും സിആര്‍പിഎഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലുണ്ട്. മേഖലയില്‍ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..