26 December Thursday

മണിപ്പൂർ കലാപം: യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

ഇംഫാൽ> മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട വെടിവെപ്പു കേസിൽ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ അറസ്റ്റിൽ. മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത യുവമോർച്ച നേതാവ് മനോഹർമ്മയം ബാരിഷ് ശർമ്മയെ റിമാൻഡ് ചെയ്തു. ഇംഫാലിൽ ഒക്ടോബർ 14 ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. ഇംഫാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിലെ മുഖ്യപ്രതിയാണ് ബിരാഷ് ശര്‍മ്മയെന്ന് പൊലീസ് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top