22 December Sunday

മണിപ്പുരിൽ ജനപ്രതിനിധികളുടെ വീട് ആക്രമിച്ച കേസ്: ഏഴ് പേരെ അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

ഇംഫാൽ > മണിപ്പുരിൽ ജനപ്രതിനിധികളുടെ വീട് ആക്രമിച്ച കേസിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.  എംഎൽഎമാരുടെയും മന്ത്രിമാരുടെയും വസതികൾക്ക് തീയിട്ടതിന് 25 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ജിരിബാമിൽ മെയ്തി വിഭാഗത്തിൽപ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ്  മണിപ്പുരിൽ സംഘർഷം ശക്തമായത്. ഇവരെ കണ്ടെത്താൻ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ശ്രമം ഉണ്ടായില്ലെന്ന് ആരോപിച്ച് പ്രതിഷേധം ഉയർന്നു. കാണാതായവരുടെ മൃതദേഹം പീന്നീട് നദിയിൽ കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വീടിന് നേരെ അടക്കം പ്രതിഷേധകാർ ആക്രമണം നടത്തി. ഏഴോളം എംഎൽഎമാരുടേയും രണ്ട് മന്ത്രിമാരുടേയും വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ബിജെപി നേതാക്കളായ ആരോ​ഗ്യമന്ത്രി സപാം രഞ്ജൻ, പൊതുവിതരണ മന്ത്രി സുശിന്ദ്രോ സിങ് എന്നിവരുടെയും മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ മരുമകൻ ആർ കെ ഇമോ, സ്വതന്ത്ര എംഎൽഎ നിഷികാന്ത സിങ്  അടക്കമുള്ള എംഎൽഎമാരുടെയും വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. റോഡുകൾ ഉപരോധിച്ചും ടയറുകൾ കത്തിച്ചും സ്ത്രീകളുൾപ്പെടെയുള്ളവർ പ്രതിഷേധിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top