26 December Thursday

മണിപ്പൂരിൽ കലാപബാധിതപ്രദേശത്ത്‌ എസ്‌ഐയെ കോൺസ്റ്റബിൾ വെടിവെച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

ഇംഫാൽ> മണിപ്പൂരിൽ എസ്‌ഐയെ കോൺസ്റ്റബിൾ വെടിവെച്ചുകൊന്നു. മണിപ്പൂരിലെ  കലാപബാധിതപ്രദേശമായ ജിരിബാമിലാണ്‌ സംഭവം. കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. കോൺസ്റ്റബിൾ ബിക്രംജിത് സിംഗ് സബ് ഇൻസ്‌പെക്ടർ ഷാജഹാനെ വെടിവെച്ച് കൊലപ്പെടുത്തിയതായി മൊഴി നൽകി. രാവിലെ 11 മണിയോടെയാണ് സിംഗ് തന്റെ സർവീസ് റൈഫിൾ ഉപയോഗിച്ച് ഷാജഹാന്‌ നേരെ വെടിയുതിർത്തത്.

പ്രതിയുടെ പ്രവൃത്തിയുടെ പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല. പ്രതിയായ കോൺസ്റ്റബിളിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

ഇംഫാൽ ഈസ്റ്റ് ജില്ലയിലെ യാരിപോക്ക് തുലിഹാൽ സ്വദേശിയാണ് സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷാജഹാൻ.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top