ഇംഫാൽ
മണിപ്പുർ കലാപത്തിൽ മുഖ്യമന്ത്രി ബിരേൻ സിങിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന ശബ്‌ദരേഖ ലഭിച്ചതിനുപിന്നാലെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കുക്കി എംഎൽഎമാർ. ബിരേൻ സിങ്ങിനെതിരെ കേസെടുക്കണമെന്നും മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു. കലാപകാരികളെ സംരക്ഷിക്കാൻ നടത്തിയ ഇടപെടലിനെകുറിച്ച് പറയുന്ന ശബ്‌ദരേഖയാണ് ജുഡീഷൽ കമ്മീഷന് ലഭിച്ചത്. എന്നാൽ ശബ്‌ദരേഖ വ്യാജമാണെന്ന് സർക്കാർ മറുപടി നൽകി. ശബ്‌ദരേഖയുടെ ഉറവിടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..