ഇംഫാൽ > സിആർപിഎഫിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ട പത്തുപേരടക്കം 12 കുക്കികളുടെ മൃതദേഹം 5ന് ചുരാചന്ദ്‌പുരിൽ സംസ്കരിക്കും. തൃപ്തികരമായ നിലയിൽ പോസ്റ്റ്‌മോർട്ടം നടത്തിയതായി ബോധ്യപ്പെട്ടതിനെത്തുടർന്നാണ് മൃതദേഹങ്ങങ്ങൾ സംസ്കരിക്കാൻ തയാറാകുന്നതെന്നും ഇവർക്ക് നീതിലഭിക്കാനുള്ള പോരാട്ടം തുടരുമെന്നും കുക്കിസംഘടനയായ ഐടിഎൽഎഫ് അറിയിച്ചു. ബന്ദും നടത്തും. സിആർപിഎഫ് വെടിവയ്പിൽ കൊല്ലപ്പെട്ട കുക്കികൾ ആക്രമികളായിരുന്നുവെന്നാണ് മണിപ്പൂർ സർക്കാർ ആരോപിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..