22 December Sunday

മകന്റെ ഫീസടയ്‌ക്കാനായി
യാചിക്കേണ്ടി വന്നു: സിസോദിയ

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

image credit Manish Sisodia facebook

ന്യൂഡൽഹി
ഡൽഹി മദ്യനയക്കേസിൽ തന്നെ കുടുക്കി ആസ്‌തികൾ മരവിപ്പിച്ചതോടെ മകന് ഫീസടയ്‌ക്കാൻ പണത്തിനായി യാചിക്കേണ്ടി വന്നെന്ന്‌ എഎപി നേതാവ്‌ മനീഷ്‌ സിസോദിയ. ജന്തർ മന്തറിൽ എഎപി സംഘടിപ്പിച്ച ജനകീയ കോടതിയിലാണ്‌ സിസോദിയ അനുഭവം വിവരിച്ചത്‌. ജയിലിലായിരുന്ന കാലത്ത്‌ തന്നെ കെജ്‌രിവാളിന്‌ എതിരെ തിരിക്കാനുള്ള ശ്രമങ്ങൾ നടന്നെന്നും സിസോദിയ വെളിപ്പെടുത്തി. കെജ്‌രിവാൾ ഒറ്റിക്കൊടുത്തെന്നും ഇനി രക്ഷയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എത്രയും വേഗം ബിജെപിയിൽ ചേർന്നാൽ ജീവനെങ്കിലും തിരിച്ചുകിട്ടുമെന്ന്‌ മറ്റ്‌ ചിലർ ഉപദേശിച്ചു–- സിസോദിയ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top