23 December Monday

പൊലീസുകാരെ കുത്തിവീഴ്‌ത്തി 
മാവോയിസ്റ്റുകൾ തോക്ക്‌ കവർന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

റായ്‌പുർ
ഛത്തീസ്‌ഗഡിൽ പൊലീസുകാരെ കുത്തിപ്പരിക്കേൽപ്പിച്ച്‌  മാവോയിസ്റ്റുകൾ തോക്കുകൾ തട്ടിയെടുത്തു. സുക്‌മ ജില്ലയിലെ ജഗർഗുണ്ടയിലെ ചന്തയിൽ പട്രോളിങ്‌ ഡ്യൂട്ടിക്കിടെയാണ്‌ രണ്ട്‌ പൊലീസുകാർ ആക്രമിക്കപ്പെട്ടത്‌. ഒരാളുടെ നില ഗുരുതരമാണ്‌. പട്രോളിങ്‌ സംഘത്തിന്‌ പിന്നിലായ്‌ സഞ്ചരിച്ചിരുന്ന രണ്ടുപൊലീസുകാരെ അഞ്ചോളം ആക്രമികൾ കത്തികൊണ്ട്‌ ആക്രമിക്കുകയായിരുന്നു.
    
  ഇരുവരെയും കുത്തിവീഴ്‌ത്തിയശേഷം തോക്കുകൾ തട്ടിയെടുത്ത്‌ മാവോയിസ്റ്റുകൾ വനത്തിലേക്ക്‌ രക്ഷപെട്ടു. സുക്‌മയിൽ ജൂണിൽ ഒരു കോൺസ്റ്റബിളും ബിജാപുർ ജില്ലയിൽ ഫെബ്രുവരിയിൽ ഒരു സിഎഎഫ്‌ ജവാനും സമാനമായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top