ചണ്ഡീഗഢ് > പഞ്ചാബിൽ വൻ ലഹരിവേട്ട. ഇന്റലിജൻസിൻന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷനിൽ 105 കിലോഗ്രാം ഹെറോയിൻ, 31.93 കിലോഗ്രാം കഫീൻ അൻഹൈഡ്രസ്, 17 കിലോഗ്രാം ഡിഎംആർ, 5 വിദേശ നിർമ്മിത പിസ്റ്റളുകൾ, 1 ദേശി കട്ട എന്നിവ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. നവജ്യോത് സിംഗ്, ലവ്പ്രീത് കുമാർ എന്നിവരെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതിർത്തി കടന്നുള്ള കള്ളക്കടത്ത് സംഘമാണ് ലഹരികടത്തിന് പിന്നിലെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. പാകിസ്ഥാനിൽ നിന്ന് ജലമാർമാണ് ഇവർ മയക്കുമരുന്ന് ഇന്ത്യയിലേക്കെത്തിച്ചതെന്നാണ് വിവരം. അമൃത്‌സറിലെ സ്പെഷ്യൽ ഓപ്പറേഷൻ സെല്ലിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ കുറ്റവാളികളെ പിടികൂടുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..