22 December Sunday

നോയിഡയിൽ ബാങ്ക്വേറ്റ് ഹാളിൽ തീപിടിത്തം; ഇലക്ട്രീഷ്യൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

നോയിഡ > നോയിഡയിൽ ബാങ്ക്വേറ്റ് ഹാളിലുണ്ടായ തീപിടിത്തത്തിൽ ഇലക്ട്രീഷ്യൻ മരിച്ചു. നോയിഡ സെക്ടർ 74ലെ ലോട്ടസ് ​ഗ്രാൻഡ്യൂർ ബാങ്ക്വേറ്റ് ഹാളിലാണ് പുലർച്ചെ 3.30ഓടെ തീപിടിത്തമുണ്ടായത്. ഹാളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയായിരുന്നു അപകടം.

ഇലക്ട്രീഷ്യൻ ഹാളിനുള്ളിൽ ഉറങ്ങുകയായിരുന്നുവെന്നും അതിനാലാണ് രക്ഷപെടാൻ സാധിക്കാഞ്ഞതെന്നും പൊലീസ് പറയുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് വിവരം. ഹാൾ പൂർണമായും കത്തിനശിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top