03 December Tuesday

​ഹൊസൂരിൽ ടാറ്റ ഇലക്ട്രോണിക്സ് നിർമാണക്കമ്പനിയിൽ വൻ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024


ചെന്നൈ
തമിഴ്‌നാട്‌ ഹൊസൂരിൽ ടാറ്റയുടെ ഇലക്‌ട്രോണിക്‌ നിർമാണ യൂണിറ്റിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ വ്യാപക നഷ്‌ടം. നാഗമംഗലം ഉദാനപള്ളിയിലെ നിർമ്മാണശാലയിൽ പുലർച്ചെ 5.30 നാണ്‌ അപകടമുണ്ടായത്‌. സംഭവ സമയത്ത്‌ 1500 തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. മൊബൈൽ ഫോൺ സാമഗ്രികൾ നിർമ്മിക്കുന്നിടത്താണ്‌ തീപിടിത്തം ആരംഭിച്ചത്‌. ശ്വാസതടസം നേരിട്ട മൂന്നു തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്‌. നില ഗുരുതരമല്ല.

അഗ്നിശമനസേന മണിക്കൂറുകൾനീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top