22 December Sunday

യുപിയിൽ എംബിബിഎസ് വിദ്യാർഥി സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

ഷാജഹാൻപൂർ> ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ സ്വകാര്യ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിയെ സംശയാസ്പദമായ സാഹചര്യത്തിൽ കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ്.

വരുൺ അർജുൻ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായ കുശാഗ്ര പ്രതാപ് സിംഗ് (24)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്‌. മൂന്ന് നിലകളുള്ള ഹോസ്റ്റലിന്റെ താഴത്തെ നിലയിലാണ് വിദ്യാർഥി താമസിച്ചിരുന്നത്. ഇയാൾ സ്വയം വീഴുകയോ അല്ലെങ്കിൽ ആരെങ്കിലും തള്ളിയിടുകയോ ചെയ്തതായിരിക്കുമെന്ന്‌ പൊലീസ് സൂപ്രണ്ട് രാജേഷ് എസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top