22 December Sunday

വോട്ടെണ്ണൽ നീട്ടിയത്‌ 
ബിജെപിയുടെ 
താൽപര്യപ്രകാരം: മെഹബൂബ മുഫ്‌തി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

image credit Mehbooba Mufti facebook


ന്യൂഡൽഹി
ജമ്മു കശ്‌മീരിലെ വോട്ടെണ്ണൽ തീയതി മാറ്റിയത്‌ ബിജെപിയുടെ താൽപര്യപ്രകാരമാണെന്ന്‌ പിഡിപി നേതാവ്‌ മെഹബൂബ മുഫ്‌തി ആരോപിച്ചു. താൻ നേരത്തെ ലോക്‌സഭയിലേക്ക്‌ മൽസരിച്ചപ്പോഴും വോട്ടെണ്ണൽ തീയതി മാറ്റി. ബിജെപിയും അവരുടെ നിഴൽ പാർടിയും ആഗ്രഹിക്കുന്നത്‌ പോലെയാണ്‌ എല്ലാം നടക്കുന്നത്‌–- മെഹബൂബ പറഞ്ഞു. ജമ്മു കശ്‌മീരിലെ വോട്ടെണ്ണൽ തീയതി ഒക്‌ടോബർ നാലിൽ നിന്ന്‌ ഒക്‌ടോബർ എട്ടിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ മാറ്റിയത്‌. ഹരിയാനയിലെ തെരഞ്ഞെടുപ്പ്‌ തീയതി മാറ്റിയതിനെ തുടർന്നാണിത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top