ന്യൂഡൽഹി
സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്ക് റെയിൽവേ നടപ്പിലാക്കിയ പദ്ധതികൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നതായി കണക്കുകൾ. 2020 ഒക്ടോബർ 17-ന് ആരംഭിച്ച ‘മേരി സഹേലി' പദ്ധതിയിൽ രാജ്യത്തുടനീളം നിലവിൽ 250 വനിതാ ആർപിഎഫ് ടീം മാത്രമാണുള്ളത്. ഈ ടീം പ്രതിദിനം 488 ട്രെയിനിൽ യാത്ര ചെയ്യുന്ന ഏകദേശം 12,900 സ്‌ത്രീകൾക്ക് മാത്രമാണ് സുരക്ഷ നൽകുന്നത്. പ്രതിദിനം ദശലക്ഷക്കണക്കിന് സ്‌ത്രീകളാണ് രാജ്യത്ത് ട്രെയിനിൽ യാത്ര ചെയ്യുന്നത്. കുട്ടികളുടെ സുരക്ഷയ്‌ക്കായി പ്രധാന സ്‌റ്റേഷനുകളിൽ ‘ചൈൽഡ് ഹെൽപ് ഡെസ്‌ക്കുകൾ' സ്ഥാപിക്കാൻ 135 സ്‌റ്റേഷൻ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇതുവരെ പരിമിതമായ ഇടങ്ങളിൽ മാത്രമാണ് നിലവിൽ വന്നതെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ലോക്‌സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..