23 November Saturday

മോദിയുടെയും അമിത് ഷായുടെയും വർഗീയപ്രസംഗം ; തെരഞ്ഞെടുപ്പ്‌ കമീഷൻ കേസെടുക്കാത്തത് അപലപനീയം: സിപിഐ എം

പ്രത്യേക ലേഖകൻUpdated: Wednesday Nov 6, 2024


ന്യൂഡൽഹി
ജാർഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെയും നേതൃത്വത്തിൽ ബിജെപി നേതാക്കൾ നടത്തുന്ന വർഗീയമായ പ്രസംഗങ്ങൾ തെരഞ്ഞെടുപ്പ്‌ കമീഷന്റെ  മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം കമ്യൂണിക്കെയിൽ വ്യക്തമാക്കി.

മുസ്ലിം സമുദായ  അംഗങ്ങളെ ‘നുഴഞ്ഞുകയറ്റക്കാർ’ എന്നാണ്‌ പ്രധാനമന്ത്രി അധിക്ഷേപിച്ചത്‌. ആദിവാസികളുടെ ആഹാരത്തെയും പെൺമക്കളെയും തട്ടിയെടുക്കുന്നവരാണെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു. സമുദായങ്ങളിൽ ഭിന്നത സൃഷ്ടിച്ച്‌ വോട്ട്‌ തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്‌.

ഇത്തരം പ്രസംഗങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ്‌ കമീഷൻ സ്വമേധയാ കേസ്‌ എടുക്കാത്തത്‌ അപലപനീയമാണ്‌. ഇതുപോലുള്ള പ്രസംഗങ്ങൾ നടത്തിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നിയമങ്ങൾക്ക്‌ അതീതരാണ്‌ എന്നതുപോലെയാണ്‌ സ്ഥിതി. വർഗീയ പരാമർശങ്ങൾ നടത്തിയ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഇതര ബിജെപി നേതാക്കൾക്കും നോട്ടീസ്‌ അയക്കണം. അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ, കേന്ദ്രമന്ത്രി ശിവ്‌രാജ്‌ ചൗഹാൻ എന്നിവരും വർഗീയ വിദ്വേഷ പരാമർശങ്ങൾ നടത്തിയ കൂട്ടത്തിലുണ്ടെന്ന്‌ കമ്യൂണിക്കെ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top